Onam week celebration
നാടും നഗരവും ഓണത്തെ വരവേല്‍ക്കുമ്പോള്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അരുവിക്കരയും ഒരുങ്ങുകയാണ്. അരുവിക്കര പഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം വരാഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ ആറിന് തിരി തെളിയും. ജി. സ്റ്റീഫന്‍ എം.എല്‍.എ മേള ഉദ്ഘാടനം ചെയ്യും.
അരുവിക്കരയ്ക്ക് ഉത്സവച്ഛായ പകരുന്ന ഓണാഘോഷ പരിപാടികള്‍ ഇത്തവണയും വര്‍ണ്ണാഭമാകും.അരുവിക്കര ഡാം സൈറ്റിലാണ് ഓണാഘോഷ മേള നടക്കുന്നത്. ഡാം സൈറ്റും പരിസര പ്രദേശങ്ങളും പൂര്‍ണ്ണമായും വൈദ്യുത ദീപങ്ങളാല്‍ അലങ്കരിക്കും.ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഉദ്ഘാടന ദിവസം നടക്കും.
വിവിധ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, നഴ്‌സറികള്‍, കുടുംബശ്രീ എന്നിവരുടെ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും മേളയുടെ ഭാഗമായി ഉണ്ടാകും. 55 വിപണന സ്റ്റാളുകളാണ് മേളയില്‍ സജ്ജീകരിക്കുന്നത്. തനത് രുചികള്‍ വിളമ്പുന്ന കുടുംബശ്രീയുടെ സ്റ്റാളുകള്‍ ഉള്‍പ്പെടെ വിവിധ സംരംഭകരുടെ ഫുഡ് കോര്‍ട്ടും പ്രവര്‍ത്തിക്കും. കുട്ടികളുടെ വിനോദത്തിനായി അമ്യൂസ്‌മെന്റ് പാര്‍ക്ക്, മ്യൂസിക് ഫൗണ്ടെയ്ന്‍ എന്നിവയും മേളയിലുണ്ടാകും.
എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ വിവിധ കലാകാരന്മാരുടെ സംഗീത – നൃത്ത പരിപാടികള്‍,നാടന്‍ കലാരൂപങ്ങള്‍ എന്നിവ അരങ്ങേറും. കോവിഡ് നിയന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മേള നടക്കുന്നത്. ജനത്തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും മേളയില്‍ ഒരുക്കുമെന്നും ഇതിനായി പോലീസ്, ഫയര്‍ഫോഴ്സ് മറ്റ് അവശ്യ സര്‍വീസുകളുടെ മുഴുവന്‍ സമയ സേവനം മേളയില്‍ ലഭ്യമാക്കുമെന്ന് അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു പറഞ്ഞു.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…