ദില്ലി: സ്വകാര്യ ആശുപത്രികൾ പണം കൊയ്യാൻ മാത്രമുള്ള സ്ഥാപനങ്ങളായി മാറുകയാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. കോവിഡ് രോഗികള്‍ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് സ്വകാര്യ ആശുപത്രികള്‍ക്കെതിരേ കോടതിയുടെ രൂക്ഷ വിമര്‍ശനം. തെളിവടിസ്ഥാനത്തിൽ മനുഷ്യന്റെ ദുരിതത്തില്‍ വളരുന്ന വ്യവസായമായി മാറുകയാണ് ആശുപത്രികളെന്നും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് പോലെയാണ് ഇവയുടെ പ്രവര്‍ത്തനമെന്നും കോടതി വിമര്‍ശിച്ചു. രോഗികളുടെ ജീവനെ ബാധിക്കുന്ന വിഷയങ്ങളിൽ ആനുകൂല്യങ്ങൾ നൽകാൻ ഇവയ്‌ക്കൊന്നും കഴിയാറില്ലെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
അതേസമയം സ്വകാര്യ ആശുപത്രികള്‍ക്ക് അഗ്നിസുരക്ഷ ഉള്‍പ്പടെയുളള സംവിധാനങ്ങള്‍ വേണമെന്ന് മുന്‍പ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കുന്നതിനായി ഗുജറാത്ത് സർക്കാർ ആശുപത്രികൾക്ക് സമയം നീട്ടി നൽകിയിരുന്നു. ഇതേതുടർന്നാണ് കോടതി സ്വകാര്യ ആശുപത്രികളെ വിമര്‍ശിച്ചത്. മാത്രമല്ല സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ വീണ്ടും ജനങ്ങള്‍ പൊള്ളലേറ്റ് മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് വഴിവെക്കുകയാണെന്നും കോടതി വ്യക്തമാക്കി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

