Monday, May 20, 2024
spot_img

കുഫോസ് വിസി നിയമനം; റദ്ദാക്കിയതിനെതിരായ ഹർജി ഇന്ന് സുപ്രിംകോടതിയിൽ,പരിഗണിക്കുന്നത് സ്ഥാനം നഷ്ടപ്പെട്ട വൈസ് ചാൻസിലർ ഡോ.റിജി ജോൺ നല്കിയ ഹർജി

ദില്ലി :കുഫോസ് വൈസ് ചാൻസിലർ നിയമനം ഹൈക്കോടതി റദ്ദാക്കിയ ഉത്തരവിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥാനം നഷ്ടപ്പെട്ട വൈസ് ചാൻസിലർ ഡോ.റിജി ജോൺ നല്കിയ ഹർജി ആണ് സുപ്രിം കോടതി പരിഗണിക്കുക. ഫിഷറീസ് വിസി നിയമനത്തിന് യുജിസി ചട്ടങ്ങൾ ബാധകമാവില്ലെന്നാണ് റിജി ജോണിന്റെ വാദം.നിയമനത്തിൽ യുജിസി ചട്ടം ലംഘിച്ചെന്നും യുജിസി മാനദണ്ഡപ്രകാരം പുതിയ സെർച് കമ്മറ്റി ഉണ്ടാക്കി വിസിയെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സെർച് കമ്മിറ്റി ഏകകണ്ഠമായാണ് തന്നെ നിർദേശിച്ചതെന്ന് റിജി ജോൺ അവകാശപ്പെടുന്നു.തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്നാണ് കുഫോസിലേക്ക് ഡീൻ ആയി എത്തിയത് എന്നും സുപ്രിം കോടതിയിലെ ഹർജിയിൽ ഡോ റിജി വ്യക്തമാക്കുന്നുണ്ട്. യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വിസി നിയമനമെന്നാരോപിച്ച് കൊച്ചി സ്വദേശി ഡോ. കെ.കെ വിജയനടക്കം നൽകിയ ഹർജികൾ പരിഗണിച്ചായിരുന്നു ഹൈകോടതി വിധി

Related Articles

Latest Articles