Saturday, May 4, 2024
spot_img

വൈദ്യപരിശോധനക്ക് എത്തിക്കുന്ന പ്രതികൾ അക്രമാസക്തരാകുന്നത് തുടരുന്നു, ഡ്രസിങ് റൂം അടിച്ച് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, ഒന്നും ചെയ്യാനാകാതെ പോലീസ്

കോഴിക്കോട്: വീണ്ടും വൈദ്യ പരിശോധനക്കെത്തിച്ച പ്രതിയുടെ പരാക്രമം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി അക്രമാസക്തനായത്. പ്രതി ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർത്തു. പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

ഇന്നലെ പൊലീസ് സ്റ്റേഷനിലെ ഗ്രിൽസിൽ ഇയാൾ തലയടിച്ചു പൊട്ടിച്ചിരുന്നു. തുടർന്ന് മുറിവ് ചികിത്സിക്കാനും പരിശോധനക്കുമായി പൊലീസുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ പ്രതി അക്രമാസക്തനാവുകയായിരുന്നു. ഇയാളെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു. പ്രതി മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണോ എന്ന് സംശയമുണ്ട്.

Related Articles

Latest Articles