Saturday, May 18, 2024
spot_img

ഇന്ത്യയിലെത്തുന്ന രാജ്യാന്തര യാത്രികർക്ക് ആർടിപിസിആർ ടെസ്റ്റ് വേണ്ട; കോവിഡ് നിയന്ത്രണത്തിൽ ഇളവുമായി കേന്ദ്രം

ദില്ലി: രാജ്യത്തെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നതോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കേന്ദ്ര സർക്കാർ. ഇന്ത്യയിലെത്തുന്ന രാജ്യാന്തര യാത്രികരിൽ നടത്തിവന്നിരുന്ന ആർടിപിസിആർ പരിശോധന പൂർണമായും ഒഴിവാക്കി. വ്യാഴാഴ്ച മുതൽ മാറ്റം നിലവിൽവരുമെന്ന് സർക്കാർ മാർഗനിർദേശത്തിൽ പറയുന്നു.

ഇതോടെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തികൾ തുടങ്ങി എവിടെനിന്നും ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ആർടിപിസിആർ പരിശോധന ആവശ്യമില്ല. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ വിമാനക്കമ്പനികളും അന്താരാഷ്‌ട്ര യാത്രക്കാരും പാലിക്കേണ്ട മുൻകരുതൽ നടപടികൾക്കുള്ള മുൻകരുതൽ നിർദേശങ്ങൾ തുടർന്നും ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles