Wednesday, December 24, 2025

‘സർക്കാർ പൊതു സംവിധാനങ്ങളും പ്രതിരോധ വകുപ്പും ശക്തിപ്പെടുത്താൻ’ 38 മന്ത്രിമാർ കൂടി; താൽക്കാലിക മന്ത്രിസഭാ വികസനം നടത്തി താലിബാൻ

കാബൂൾ: മന്ത്രിസഭ വികസിപ്പിച്ച് താലിബാൻ. 38 പേരെ ചേർത്താണ് താൽക്കാലിക മന്ത്രിസഭ (CABINET ) താലിബാൻ വികസിപ്പിച്ചത്. സർക്കാർ പൊതു സംവിധാനങ്ങളും പ്രതിരോധ വകുപ്പും ശക്തിപ്പെടു ത്തുകയാണ് പ്രധാന ഉദ്ദേശമെന്ന് താലിബാൻ വക്താവ് അറിയിച്ചു.

മാത്രമല്ല അഫ്ഗാനിലെ അതിർത്തി സംരക്ഷണം പരമപ്രധാനമാണ്. പുതിയ സൈനിക സംവിധാനം അതിന് വലിയ കരുത്താകുമെന്നും മുൻ സൈനിക മേധാവി മുഹമ്മദ് സദിഖ് ഷിൻവാരി പറഞ്ഞു.

പ്രധാനമന്ത്രിയുടെ രാഷ്‌ട്രീയ ഉപദേശകൻ , ബലിദാനി-ദിവ്യാംഗ ക്ഷേമവിഭാഗം മന്ത്രി, ഉപമന്ത്രിമാർ, കോർ കമാന്റർമാർ എന്നീ ചുമതലകളിലേക്കാണ് പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചത്.

അഫ്ഗാൻ സൈന്യത്തിലെ 209 ഷഹീൻ കോറിന്റെ പേര് മസാർ കോർ എന്നാക്കിയതായും ഭരണകൂടം അറിയിച്ചു.

പ്രധാനമന്ത്രിയുടെ രാഷ്‌ട്രീയ ഉപദേശകനായി മാവ്‌ലാവി അബ്ദുൾ കബീർ, ബലിദാനി-ദിവ്യാംഗ ക്ഷേമവിഭാഗം മന്ത്രിയായി മുല്ല അബ്ദുൾ മജീദ്, റെഡ് ക്രസന്റ് സൊസൈറ്റി മേധാവി മാവ്‌ലാവി മുതി ഉൾ ഹഖ്, കാണ്ഡഹാർ കോർ കമാന്ററായി മുല്ലാ മെഹറുള്ള ഹേമന്ദ്, മസാർ കോർ കമാന്ററായി മാവ്‌ലാവി അതാ ഉൾ ഒമാരി എന്നിവരാണ് പുതിയതായി ചുമതലയേറ്റ മാത്രിമാർ.

Related Articles

Latest Articles