ലഖ്നൗ: മറ്റൊരു വിദ്യാർത്ഥിയുമായി വഴക്കിട്ടതിന് അധ്യാപകൻ ഈ വിദ്യാർത്ഥിയെ ശാസിച്ചിരുന്നു. ഇതിന്റെ പ്രതികാരത്തെ തുടർന്നാണ് വിദ്യാർത്ഥി അധ്യാപകനെ വെടിവച്ചത്.
അധ്യാപകനുനേരെ വെടിയുതിർത്തശേഷ൦ വിദ്യാർത്ഥി തോക്കുമായി ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വെടിയേറ്റ അധ്യാപകൻ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജീവ് ദീക്ഷിത് പറഞ്ഞു
ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. നാടൻ തോക്കുപയോഗിച്ചാണ് വിദ്യാർത്ഥി അധ്യാപകനെ മൂന്നുതവണ വെടിവച്ചത്.

