Thursday, January 8, 2026

കോപ്പിയടി ആരോപിച്ച് അപമാനിച്ചു; പരീക്ഷക്കിടയിൽ മോശമായി പെരുമാറി, അദ്ധ്യാപികയ്‌ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

ബത്തേരി: കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്ധ്യാർത്ഥിനിയെ അദ്ധ്യാപകൻ അപമാനിച്ചു. വയനാട് ബത്തേരി സെന്റ് മേരീസ് കോളജില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ത്ഥിക്ക് നേരെ അദ്ധ്യാപിക മോശമായി പെരുമാറിയത്. അദ്ധ്യാപികയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കോളജില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തി.

കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം പരീക്ഷ നടക്കുന്നതിനിടെ കോപ്പിയടി സംശയിച്ച അദ്ധ്യാപിക വിദ്ധ്യാര്‍ഥിനിയെ പരീക്ഷാ ഹാളില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്നാണ് ആരോപണം. പരീക്ഷാ പേപ്പര്‍ പിടിച്ചുവാങ്ങിയെന്നും ചോദ്യം ചെയ്ത സഹപാഠികളെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നുമാണ് പരാതി.

അദ്ധ്യാപികയുടെ നടപടി ചോദ്യം ചെയ്താല്‍ പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെ വെട്ടിക്കുറയ്ക്കും. രക്ഷിതാക്കള്‍ക്കിടയില്‍ പോലും തെറ്റിദ്ധാരണ പരത്തുന്നുവെന്നും വിദ്ധ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ടെന്നും വിദ്ധ്യാര്‍ത്ഥികള്‍ പറഞ്ഞു.

Related Articles

Latest Articles