Saturday, January 10, 2026

കോഴ ആരോപിച്ച് എസ് എഫ് ഐക്കാർ തടഞ്ഞുവച്ച് പോലീസിന് കൈമാറിയ അദ്ധ്യാപകൻ ആത്മഹത്യ ചെയ്തു! പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത് തെളിവില്ലാത്തതിനാൽ, അദ്ധ്യാപകൻന്റെ ജീവനെടുത്ത ആരോപണം എസ് എഫ് ഐ കെട്ടിച്ചമച്ചതോ?

കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട് കോഴ ആരോപിച്ച് എസ് എഫ് ഐക്കാർ തടഞ്ഞുവച്ച് പോലീസിന് കൈമാറിയ അദ്ധ്യാപകൻ ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂര്‍ സ്വദേശിയായ ഷാജിയെയാണ് വീട്ടിനുള്ളില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. നിരപരാധിയാണെന്നും കോഴ വാങ്ങി വിധി നിര്‍ണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. അപ്പോൾ അദ്ധ്യാപകൻന്റെ ജീവനെടുത്ത ആരോപണം എസ് എഫ് ഐ കെട്ടിച്ചമച്ചതോ?

കേരള സര്‍വകലാശാല കലോത്സവ കോഴക്കേസിലെ ഒന്നാം പ്രതിയായിരുന്നു. കലോൽസവത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ തിരുവനന്തപുരം കന്‍റോൺമെൻ്റ് സ്റ്റേഷനിലെത്താനായിരുന്നു നോട്ടീസ് നൽകിയത്.

ഷാജിയടക്കം നാലു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബാക്കി മൂന്നു പേരില്‍ രണ്ടുപേര്‍ നൃത്ത പരിശീലകരും ഒരാള്‍ സഹായിയുമാണ്. കലോത്സവത്തിലെ വിവാദമായ മാര്‍ഗം കളി മത്സരത്തിന്‍റെ വിധി കര്‍ത്താവായിരുന്നു ഷാജി. മാര്‍ഗം കളി മത്സരത്തിന്‍റെ ഫലം പരാതിയെതുടര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്. ഷാജിയുടെ ഫോണിലേക്ക് ഇടനിലക്കാര്‍ മത്സരാര്‍ത്ഥികളെ തിരിച്ചറിയാൻ അയച്ചുകൊടുത്ത ചിത്രങ്ങല്‍ സംഘാടകര്‍ പോലീസിന് കൈമാറിയിരുന്നു.

Related Articles

Latest Articles