പത്തനംത്തിട്ട : കോന്നി താലൂക്ക് ഓഫിസിൽ നിന്നും അവധിയെടുത്തും എടുക്കാതെയും മൂന്നാറിലേക്ക് ഉല്ലാസയാത്രക്ക് പോയ ഉദ്യോഗസ്ഥ സംഘം തിരികെ എത്തി. ജീവനക്കാർ നേരെ അവരുടെ വീടുകളിലേക്കാണ് പോയത്.
അനധികൃതമായി ഉദ്യോഗസ്ഥർ നടത്തിയ വിനോദയാത്രയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ അടുത്തദിവസം സർക്കാരിന് സമർപ്പിക്കുമെന്ന് വ്യക്തമാക്കി.

