The teams have to submit the list of retained players before the mini star auction of the 16th season of IPL before 5 pm IST today.
ചെന്നൈ:ഇന്ന് ഇന്ത്യന്‍സമയം വൈകിട്ട് അഞ്ച് മണിക്ക് മുൻപായി ഐപിഎല്‍ പതിനാറാം സീസണിലെ മിനി താരലേലത്തിന് മുമ്പ് നിലനിർത്തിയ താരങ്ങളുടെ പട്ടിക ടീമുകള്‍ സമർപ്പിക്കണം. സമയപരിധി അവസാനിക്കാന്‍ ഇനി മിനുട്ടുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്.ഇതിനിടയിൽ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പില്‍ നിന്ന് വലിയൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ്.
സിഎസ്കെയുടെയും എം എസ് ധോണിയുടേയും വിശ്വസ്തനായിരുന്ന വിന്‍ഡീസ് ഓൾറൗണ്ടർ ഡ്വെയ്ന്‍ ബ്രാവോയെ ടീം കൈവിട്ടതായാണ് ഇന്‍സൈഡ് സ്പോർടിന്റെ റിപ്പോർട്ട് . ബ്രാവോയെ കൈവിടുമ്പോള്‍ രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുന്നു എന്ന വാർത്തയുമുണ്ട്.
എം എസ് ധോണി, രവീന്ദ്ര ജഡേജ, മൊയീന്‍ അലി, ശിവം ദുബെ, റുതുരാജ് ഗെയ്ക്വാദ്, ദേവോണ്‍ കോണ്‍വേ, മുകേഷ് ചൗധരി, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, ദീപക് ചാഹർ എന്നിവരാണ് ചെന്നൈ നിലനിർത്തിയ താരങ്ങള്‍ എന്ന് റിപ്പോർട്ടില്‍ പറയുന്നു. ബ്രാവോയ്ക്ക് പുറമെ ക്രിസ് ജോർദാന്‍, ആദം മില്‍നെ, നാരായന് ജഗദീശന്, മിച്ചല്‍ സാന്റ്നർ എന്നിവരെ ചെന്നൈ ഒഴിവാക്കിയേക്കും.
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…