Wednesday, May 15, 2024
spot_img

എ ടി എം തട്ടിപ്പ് സജീവം ; കൊച്ചിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളില്‍ മോഷണം ;കളമശേരി എ ടി എമിൽ നിന്ന് മാത്രം നഷ്ടമായത് 25000 രൂപ

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിലെ 11 എ ടി എമുകളിലാണ് മോഷണവും നടന്നത്. ഒറ്റ ദിവസം കൊണ്ട് 25000 രൂപയോളം ആണ് കളമശേരിയിലെ എടിഎമിൽ നിന്ന് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖം മറയ്‌ക്കാതെയാണ് മോഷണ ശ്രമം.

എ ടി എമ്മും പരിസരവും നന്നായി നിരീക്ഷിച്ച ശേഷം ഇടപാടുകാര്‍ എടിഎമ്മില്‍ കയറുന്നതിന് മുന്‍പ് ഇയാള്‍ കയറി മെഷീനില്‍ നിന്ന് പണം വരുന്ന ഭാഗം യന്ത്രം ഉപയോഗിച്ച്‌ അടച്ചു വയ്‌ക്കും. പണം ലഭിക്കാതെ വരുമ്പോള്‍ ഇടപാടിന് വരുന്നവര്‍ തിരികെ പോകും. ഇതോടെ ഇയാള്‍ വീണ്ടും എടിഎമ്മിനുള്ളില്‍ കയറി അതെ യന്ത്രം ഉപയോഗിച്ച് അടച്ചു വച്ച ഭാഗം തുറന്ന് പണമെടുക്കും.

ഏഴോളം ഇടപാടുകാര്‍ക്ക് 25,000 രൂപ നഷ്ടമായി. കളമശ്ശേരി പ്രീമിയര്‍ കവലയില്‍ നടന്ന തട്ടിപ്പിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

Related Articles

Latest Articles