Tuesday, September 22, 2026

തിരുവനന്തപുരത്ത് കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്നു; പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: കഠിനംകുളം കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്ന് അകത്ത് കയറി പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കോൺവെൻ്റിൽ കയറി മൂന്ന്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് സംഘം പീഡിപ്പിച്ചത്. ഇവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്. വലിയതുറ സ്വദേശികളായ മേഴ്സൺ, രഞ്ജിത്ത്, അരുൺ എന്നിവരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ബുധനാഴ്ച രാത്രി കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്ന് അകത്തുകയറിയ പ്രതികൾ പെൺകുട്ടികൾ താമസിക്കുന്ന മുറിയിലെത്തുകയും മദ്യം നൽകി ഇവരെ പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടികളുടെ പരാതിയിലാണ് കേസ്. പെൺകുട്ടികൾ തന്നെ കോൺവെൻ്റ് അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു

Related Articles

Latest Articles