The tiger was seen in Mannarkkad Tatengalam! Confirmed by the forest department; the breeder was killed
പാലക്കാട് : മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നതും പുലി തന്നെയാണെന്ന്
സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് വളർത്തുനായയെ പുലി ആക്രമിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ നായയെ ആക്രമിച്ച ജീവി ഓടി മറയുകയായിരുന്നു. ഇത് പുലി തന്നെ ആണെന്ന സംശയം വീട്ടുകാരും നാട്ടുകാരും ഉയർത്തിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തി.
കാൽപാടും നായയുടെ ദേഹത്തെ മുറിവും പരിശോധിച്ച ശേഷമാണ് പുലി തന്നെയാണ് ആക്രമിച്ചതെന്ന് ഉറപ്പിച്ചത്. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു.മണ്ണാർക്കാട് മേക്കളപ്പാറയിൽ ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ ആണ് കഴിഞ്ഞ ദിവസം പുലി കുടുങ്ങിയത്. പിന്നീട് കൂടിനു പുറത്തെത്തിക്കാൻ മയക്കുവെടിവയ്ക്കും മുമ്പ് തന്നെ ക്യാപ്ച്ചർ മയോപതി ബാധിച്ച് പുലി ചത്തു.ഈ പ്രദേശങ്ങളിൽ കാട്ടാന ശല്യവും ഉണ്ട് വീണ്ടും പുലി സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…