Friday, May 3, 2024
spot_img

‘പുലിപ്പേടിയിൽ’ ; കിടക്കപ്പൊറുതിയില്ലാതെ തദ്ദേശീയരും വനം വകുപ്പ് ഉദ്യോഗസ്ഥരും

ഇടുക്കി: മൂന്നാര്‍ നയക്കാട് എസ്റ്റേറ്റിലെ ജനവാസ മേഖലയിലെ കറവപ്പശുക്കളെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ വനപാലകര്‍ അതിസാഹസികമായാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. രണ്ട് ദിവസം മേഖലയില്‍ കൂടുവെച്ച് വനപാലകര്‍ കാത്തിരുന്നു. ഒടുവില്‍ മൂന്നാം ദിവസം രാത്രിയോടെ കടുവ കെണിയില്‍ വീണു. കണ്ണിന് പരിക്കേറ്റിരുന്ന കടുവയെ തേട്ടക്കടി പെരിയാര്‍ സങ്കേതത്തില്‍ തുറന്നു വിടുകയും ചെയ്തിരുന്നു. എന്നാല്‍, പ്രശ്നങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചിരുന്നില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൂന്നാറിലെ പെരിയവാര, കന്നിമല, കടലാര്‍ എന്നിവിടങ്ങളില്‍ വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് വനപാലകര്‍ക്ക് തലവേദന സ്യഷ്ടിക്കുകയാണ്.

കന്നിമല സ്‌കൂളിന് സമീപത്തും കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി സമീപവാസികള്‍ പറയുന്നു. കൂടാതെ ആനച്ചാല്‍ ചെങ്കുളം ഭാഗത്ത് പുലിയെ കണ്ട ടാക്‌സി ഡ്രൈവര്‍ ദ്യശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതോടെ നാട്ടുകാരുടെ നേത്യത്വത്തില്‍ മേഖലയില്‍ സമരം ആരംഭിച്ചു. ഇതേ തുടര്‍ന്ന് മൂന്നാര്‍ ഡിഎഫ് ഒ രാജു കെ ഫ്രാന്‍സിസിന്‍റെ നേത്യത്വത്തില്‍ പ്രത്യേക സംഘം പുലിയെ കണ്ടെത്താന്‍ ശ്രമങ്ങളാരംഭിച്ചു.

എസ്റ്റേറ്റ് മേഖലയില്‍ പുലിയുടെ എണ്ണം വര്‍ദ്ധിച്ചതും കാട്ടില്‍ ഇരകള്‍ കുറഞ്ഞതുമാകാം പുലിയടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങാന്‍ കാരണമെന്നാണ് അധിക്യതര്‍ പറയുന്നത്.വന്യ മ്യഗങ്ങളുടെ ആക്രമണം പതിവായതോടെ പരാതികളും സമരവും മൂലം ഉറക്കമില്ലാത്ത അവസ്ഥയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

Related Articles

Latest Articles