Wednesday, May 15, 2024
spot_img

ഡിഎംകെയ്ക്ക് തിരിച്ചടിയുടെ കാലം ഉദയനിധി സ്റ്റാലിനെ തേച്ചോട്ടിച്ച് സുപ്രീംകോടതി

സ്റ്റാറാകാൻ നോക്കിയ ഉദയനിധി സ്റ്റാലിന് ഇപ്പോൾ സുപ്രീംകോടതി വഴി തിരിച്ചടി കിട്ടിയിരിക്കുകയാണ് . മാദ്ധ്യമസ്ഥാപനങ്ങൾക്ക് തുല്യമായി ഉദയനിധിയെ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത് .തനിക്കെതിരെയുള്ള എഫ്ഐആറുകൾ ക്ലബ് ചെയ്യാനുള്ള തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് മാദ്ധ്യമപ്രവർത്തകരെപ്പോലെയുള്ള നിയമപരമായ പ്രതിരോധശേഷി പ്രതിക്ക് അവകാശപ്പെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്

സനാതന ധർമ്മം ഉന്മൂലനം ചെയ്യണം ” എന്ന പ്രസംഗത്തിനെതിരെ ആറ് സംസ്ഥാനങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറുകളിൽ മാദ്ധ്യമപ്രവർത്തകരെപ്പോലെ പ്രതിരോധവും ആശ്വാസവും നല്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് “ഉദയനിധിസ്റ്റാലിൻ)പ്രസ്‌താവനകൾ സ്വമേധയാ നടത്തിയതാണ്, അവരെപ്പോലെ നിങ്ങൾക്ക് പ്രതിരോധശേഷി അവകാശപ്പെടാനാവില്ല,”എന്ന് അസന്നിഗ്‌ദ്ധമായി പ്രസ്താവിക്കുകയായിരുന്നു.” നിങ്ങൾ നിങ്ങളുടെ അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നു”, എന്ന് കൂടി കോടതി കൂട്ടിച്ചേർത്തു.

അർണബ് ഗോസ്വാമി, അമീഷ് ദേവ്ഗൺ, മുഹമ്മദ് സുബൈർ തുടങ്ങിയ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെട്ട കേസുകളിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിവിധ വിധികളെ പരാമർശിച്ചാണ് പ്രതി ഹർജി സമർപ്പിച്ചത് .ഉദയനിധി സ്റ്റാലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി മാധ്യമപ്രവർത്തകരുടെയും നൂപുർ ശർമ്മയെപ്പോലുള്ള രാഷ്‌ട്രീയക്കാരുടെയും കേസുകൾ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ മാദ്ധ്യമങ്ങളുടെയും മാദ്ധ്യമപ്രവർത്തകരുടെയും അതേ സ്ഥാനം പ്രതിക്ക് അവകാശപ്പെടാനാവില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

“എല്ലാത്തിനുമുപരി, നിങ്ങൾ സ്വമേധയാ പ്രസ്താവനകൾ നടത്തി. നിങ്ങൾ ഉദ്ധരിച്ച കേസുകൾ – അവർ ടിആർപി നേടുന്നതിനായി മുതലാളിമാരുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ച വാർത്താ മാദ്ധ്യമപ്രവർത്തകരായിരുന്നു. നിങ്ങൾക്ക് നിങ്ങളെ മാധ്യമങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയില്ല,” കോടതി പ്രസ്താവിച്ചു.ഉത്തർപ്രദേശ്, കർണാടക, ബിഹാർ, ജമ്മു കശ്മീർ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എല്ലാ എഫ്ഐആറുകളും ക്ലബ് ചെയ്യാണമെന്നും ആയിരുന്നു പ്രതിയുടെ ആവശ്യം.

ഇത്തരം കേസുകളിൽ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറുകൾ യോജിപ്പിക്കാനും കൈമാറാനും ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം കോടതി റിട്ട് അധികാരപരിധി പ്രയോഗിച്ചിട്ടുണ്ടെന്ന് സിംഗ്വി പറഞ്ഞു.
ഇതിനെതിരെ പ്രതികരിച്ചുകൊണ്ട്, ക്രിമിനൽ നടപടി ചട്ടം (CrPC). 406-ാം വകുപ്പ് ) ഉപയോഗിക്കുന്നതിന് പകരം ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഉദയനിധി സ്റ്റാലിൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു.
തുടർന്ന് സുപ്രീം കോടതി സ്റ്റാലിനോട് തന്റെ ഹർജിയിൽ ഭേദഗതി വരുത്തി സെക്ഷൻ 406 CrPC പ്രകാരം ഫയൽ ചെയ്യാൻ ഉത്തരവിട്ടു. മെയ് ആറിന് തുടങ്ങുന്ന ആഴ്ചയിൽ വാദം കേൾക്കാൻ കോടതി ലിസ്റ്റ് ചെയ്തു. ഏതായാലും കോടതിയും കൈയൊഴിഞ്ഞിരിക്കുകയാണ്

Related Articles

Latest Articles