Sunday, January 4, 2026

എല്ലാം എന്റെ അയ്യന് വേണ്ടി ;മാളികപ്പുറം എനിക്ക് സിനിമമാത്രമല്ല നിയോഗം കൂടിയാണ്, കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തർക്ക് സമർപ്പിച്ച് ഉണ്ണിമുകുന്ദന്റെ ‘മാളികപ്പുറം’,ട്രെയ്‌ലർ പുറത്ത്

ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ ഇഷ്ടദേവനായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് സംവിധാനം ചെയ്യുന്നത്. ട്രെയ്‌ലര്‍ പുറത്തുവിട്ടു കൊണ്ട് ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

”മാളികപ്പുറം എനിക്ക് ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ്. ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയേറ്ററില്‍ എത്തുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തര്‍ക്കുള്ള എന്റെ സമര്‍പ്പണമാണ് മാളികപ്പുറം.
എന്നെ സ്‌നേഹിക്കുന്ന എല്ലാവരും വാക്കുകള്‍കൊണ്ടുള്ള പിന്തുണയേക്കാളുപരി തിയേറ്ററില്‍ സിനിമകണ്ട് പ്രോത്സാഹിപ്പിക്കും എന്ന് വിശ്വസിക്കുന്നു. പ്രതീക്ഷയോടെ….എന്റെ അയ്യനുവേണ്ടി…’മാളികപ്പുറം’ തത്വമസി”
ഇങ്ങനെയാണ് ഉണ്ണിമുകുന്ദൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഭിലാഷ് പിള്ളയുടേതാണ് രചന. വിഷ്ണു നമ്പൂതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം: രഞ്ജിന്‍ രാജ്. സംവിധായകന്‍ തന്നെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Articles

Latest Articles