Friday, January 9, 2026

അമേരിക്കയിൽ കൂട്ട നാടുകടത്തൽ ആരംഭിച്ച് ട്രമ്പ് ഭരണകൂടം ! ഒറ്റദിവസം കൊണ്ട് അറസ്റ്റിലായത് 538 അനധികൃത കുടിയേറ്റക്കാർ

വാഷിംഗ്ടൺ ഡിസി : അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ച് ട്രമ്പ് ഭരണകൂടം. അമേരിക്കൻ പോലീസിന്റെ നേതൃത്വത്തിൽ നടന്ന കൂട്ട നാടുകടത്തൽ ദൗത്യത്തിൽ ഒരു ദിവസം കൊണ്ട് മാത്രം അഞ്ഞൂറിലധികം അനധികൃത കുടിയേറ്റക്കാരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ ഉടൻ തന്നെ അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കും. വൈറ്റ് ഹൗസിൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ നിന്നുള്ള അറിയിപ്പ് പ്രകാരം കൂട്ട നാടുകടത്തലുമായി ബന്ധപ്പെട്ട് 538 അറസ്റ്റുകളാണ് നടന്നത്.

അനധികൃത കുടിയേറ്റക്കാരിൽ നിന്ന് അമേരിക്കയെ മോചിപ്പിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ഇതിനോടകം നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തുകയും ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ വലിയ നാടുകടത്തൽ പ്രവർത്തനം പുരോഗമിക്കുകയാണ്. ട്രംപ് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാലിക്കപ്പെടും എന്നും കരോലിൻ ലീവിറ്റ് വ്യക്തമാക്കി

Related Articles

Latest Articles