Friday, May 3, 2024
spot_img

ഇസ്‌ലാമിക വിദ്വേഷ പ്രസംഗകർക്ക് പ്രവേശനം വിലക്കാനൊരുങ്ങി യുകെ ! പുതിയ നിയമം ഉടൻ; നടപടി പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ രാജ്യത്ത് വർധിച്ചതിന് പിന്നാലെ

വിദ്വേഷ പ്രസംഗകരുടെ രാജ്യത്തേക്കുള്ള പ്രവേശനം വിലക്കാൻ യുകെ സർക്കാർ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് തീവ്ര ഇസ്ലാമിക കാഴ്ചപ്പാടുകളുള്ള വിദ്വേഷ പ്രസംഗകരുടെ പ്രവേശനം തടയുന്ന പുതിയ നിയമം യുകെ സർക്കാർ തയ്യാറാക്കാൻ ഒരുങ്ങുകയാണ്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതലായും ഇത്തരക്കാർ രാജ്യത്തേക്ക് വരുന്നത് എന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഡെയ്‌ലി ടെലിഗ്രാഫിൻ്റെ റിപ്പോർട്ട് അനുസരിച്ച്, വിദേശ തീവ്രവാദികളുടെ “ഞെട്ടിപ്പിക്കുന്ന വർദ്ധനവ്” വലിയ ആശങ്കയായി ഉയർന്നതോടെയാണ് ബ്രിട്ടീഷ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇത്തരക്കാരെ വിസ മുന്നറിയിപ്പ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ യുകെ സർക്കാർ ശ്രമിക്കും.

ഇത്തരത്തിലുള്ള ആശയങ്ങളുമായുള്ള ആളുകളുടെ പ്രവേശനം രാജ്യത്ത് ജനാധിപത്യത്തെ എങ്ങനെ മാറ്റിസ്ഥാപിക്കുന്നു എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഋഷി സുനക് പോലീസ് മേധാവികളോട് നടത്തിയ പ്രസംഗത്തിനിടെ പരാമർശിച്ചിരുന്നു.

“ഈ രാജ്യത്തേക്ക് അതിൻ്റെ മൂല്യങ്ങളെ തുരങ്കം വെക്കുക എന്ന ലക്ഷ്യത്തോടെ ആളുകൾ പ്രവേശിക്കുന്നത് തടയാനും ഞങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇവർ സൃഷ്ടിക്കുന്ന പരിധി വിടുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനും യുകെയിൽ ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കാനും നിലവിലുള്ള നിയമങ്ങൾ ഉപയോഗിക്കണമെന്ന് റിഷി സുനക് പോലീസിനോട് അഭ്യർത്ഥിച്ചു. പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ രാജ്യത്ത് വർധിച്ചതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പരാമർശം.

Related Articles

Latest Articles