Thursday, May 16, 2024
spot_img

ഒരു കുട്ടി ഉൾപ്പെടെ 23 പേർ മരണത്തിന് കീഴടങ്ങി: ‘യുദ്ധ ഭൂമിയിൽ നിന്ന് 50 ലക്ഷം അഭയാർഥി പ്രവാഹം ഉണ്ടാകുമെന്ന് യുഎൻ

ദില്ലി: നാലാം ദിവസവും രൂക്ഷമായ പോരാട്ടം നടക്കുന്നത് ദുരന്തം വിതയ്ക്കും. റഷ്യ-യുക്രൈൻ വിഷയത്തിൽ അപലപിച്ച് ഐക്യരാഷ്‌ട്ര സഭ. റഷ്യ നടത്തുന്ന ആക്രമണത്തിൽ നിരവധി പേരാണ് ഇരകളാകുന്നതെന്നും പട്ടിണിയിലാകുന്നതെന്നും യു എൻ വ്യക്തമാക്കി.

മാത്രമല്ല ഇരു രാജ്യങ്ങൾ തമ്മിലുള്ള അധിനിവേശത്തിന്റെ ​ദുരന്തം ഭീകരമെന്നും യു എൻ പറഞ്ഞു. 240 സാധാരണക്കാർ യുക്രൈൻ സംഘർഷത്തിന്‍റെ ഇരകളായി മരണപ്പെട്ടുവെന്ന് യു എൻ റിപ്പോർട്ട് പറയുന്നു. യുക്രൈനിൽ 64 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടു.

അതേസമയം കഴിഞ്ഞ മണിക്കൂറുകളിൽ യുദ്ധത്തിൽ ഒരു കുട്ടി ഉൾപ്പെടെയുള്ള 23 പേരാണ് മരിച്ചത്. യുക്രൈൻ പൗരന്മാരായ അഞ്ചുപേരും യുക്രൈൻ പട്ടാളക്കാരായി‌രുന്ന 16പേരും ഒരു റഷ്യൻ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടു

കൂടാതെ നൂറുകണക്കിന് ആളുകൾ വെള്ളവും വൈദ്യുതിയുമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഒരു ലക്ഷത്തി അറുപതിനായിരം പേർ അഭയം തേടി മറ്റുരാജ്യങ്ങളിലേക്ക് പലായനം ചെയ്തു കഴിഞ്ഞു. റഷ്യൻ അധിനിവേശം അമ്പത് ലക്ഷം അഭയാ‍ർത്ഥികളെ സൃഷ്ടിക്കും. ‘യുദ്ധ ഭൂമിയിൽ നിന്ന് അയൽരാജ്യങ്ങളിക്ക് അഭയാർഥി പ്രവാഹം കൂടിയിട്ടുണ്ട്. കൂടുതലും പോളണ്ടിലേക്കാണ് പലായനമെന്നും യുഎൻ റിപ്പോർട്ടിൽ വ്യക്തമാക്കി.

Related Articles

Latest Articles