അമേരിക്ക – ചൈന സംഘർഷം ടെക് മേഖലയിലും പ്രതിഫലിക്കുന്നു;ചൈന വിടാനൊരുങ്ങി ആപ്പിൾ അടക്കമുള്ള അമേരിക്കൻ കമ്പനികൾ;നേട്ടം ഇന്ത്യയ്ക്ക് !!

ടെക് ഭീമന്മാരായ ആപ്പിളിന്റെ നിർമ്മാണ പങ്കാളികളായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ്, പ്രാദേശികതലത്തിലുള്ള ഉൽപാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഒരു പുതിയ പ്ലാന്റിൽ ഏകദേശം 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു, അമേരിക്ക-ചൈന സംഘർഷങ്ങൾ ദിനംപ്രതി വഷളാകുന്നതും ചൈനയിലെ അമേരിക്കൻ കമ്പനിയുടെ ഉൽപാദനം ഘട്ടം ഘട്ടമായി കുറയ്ക്കാൻ കാരണമായി എന്നുവേണം കരുതാൻ. ബെംഗളൂരുവിലെ വിമാനത്താവളത്തിന് സമീപമുള്ള 300 ഏക്കർ സ്ഥലത്ത് ഐഫോൺ ഭാഗങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്ലാന്റ് നിർമ്മിക്കാൻ ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി എന്ന തായ്‌വാൻ കമ്പനിയാണ് പദ്ധതിയിടുന്നത്. പുതിയ ഇലക്ട്രിക് വാഹന ബിസിനസിനായി ചില ഭാഗങ്ങൾ നിർമ്മിക്കാനും ഈ പ്ലാന്റ് ഉപയോഗിച്ചേക്കാം.

ഇന്ത്യയിൽ ഫോക്‌സ്‌കോണിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്. നിർമ്മാണ പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉൽപാദകർ എന്ന പദവി ചൈനയ്‌ക്ക് നഷ്ടമാകാനുള്ള സാധ്യതുണ്ട്. ഇന്ത്യയും വിയറ്റ്‌നാമും പോലുള്ള ബദൽ സ്ഥലങ്ങൾ ആപ്പിളും മറ്റ് അമേരിക്കൻ ബ്രാൻഡുകളും കണ്ടെത്തുന്നത് ഇവിടങ്ങളിലെ തൊഴിൽ സാധ്യത വർധിപ്പിക്കും.

ഇന്ത്യയിലെ പുതിയ പ്ലാന്റ് ഏകദേശം 100,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഫോക്‌സ്‌കോൺ അധികൃതർ പറഞ്ഞു. ഷെങ്‌ഷൗവിലെ കമ്പനിയുടെ നിലവിലെ ഐഫോൺ അസംബ്ലി കോംപ്ലക്‌സിൽ 200,000 പേരാണ് ജോലി ചെയ്യുന്നത്.

Anandhu Ajitha

Recent Posts

2024-25ൽ ഭാരതം 6.6 ശതമാനം സാമ്പത്തിക വളർച്ചയിലേക്ക് ഭാരതം |

ഭാരതം കുതിക്കുന്നു !സാമ്പത്തിക വളർച്ചയിൽ മുന്നിലേക്ക്

7 mins ago

പ്രണയക്കെണിയിൽ കുടുക്കിയ ശേഷം മതം മാറാൻ ഭീഷണി; ഹിന്ദുസംഘടനകളുടെ സഹായം തേടി കോളേജ് വിദ്യാർത്ഥിനി; ഒടുവിൽ പ്രതി അൽഫസ് ഖാൻ അറസ്റ്റിൽ

ഭോപ്പാൽ: പ്രണയക്കെണിയിൽ കുടുക്കി കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് കോളേജ് വിദ്യാർത്ഥിനിയെ…

20 mins ago

ഹമാസ് ഭീകരരുടെ ഭ്രാന്തൻ രീതികൾ വിവരിച്ച്‌ ഇരയായ ഇസ്രായേലി യുവതി; ‘മോതിരമിട്ട് വിവാഹ താത്പ്പര്യം അറിയിച്ചു, ഹിജാബ് ധരിപ്പിച്ചു; വെടിയേറ്റ് മരിക്കാതിരിക്കാൻ ചിരി അഭിനയിച്ചു’…!

ഹമാസ് ഭീകരവാദികളുടെ തടങ്കലിൽ 50 ദിവസം കഴിഞ്ഞതിന്റെ അനുഭവം പങ്കുവെച്ച് ഇസ്രായേൽ യുവതി. 18-കാരിയായ നോ​ഗ വീസ് ആണ് വിചിത്ര…

1 hour ago

ഹൈറിച്ച് ഗ്രൂപ്പിനും ഉടമകൾക്കും വൻ തിരിച്ചടി; പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തി; 200 കോടിയോളം രൂപയുടെ സ്വത്ത് സർക്കാർ അധീനതയിലേക്ക്

തൃശ്ശൂർ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈറിച്ച് ഗ്രൂപ്പിനും ഉടമകൾക്കും തിരിച്ചടി. താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി…

1 hour ago

രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലം തുറന്നിട്ട് 100 ദിവസം ! |ADAL SETU|

100 ദിവസത്തിൽ വന്നത് 38 കോടി വരുമാനം ; ഭാരതത്തിന് അഭിമാനമായി അടല്‍ സേതു |ADAL SETU|

2 hours ago

‘തൃണമൂലിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കണം’; ഷെയ്ഖ് ഷാജഹാനെ പോലുള്ള ഭീകരവാദികളെ വളർത്തി മുഖ്യമന്ത്രിയായി തുടരാൻ മമത ശ്രമിക്കുന്നുയെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: സന്ദേശ്ഖലിയിൽ സിബിഐ നടത്തിയ റെയ്ഡിൽ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ്…

2 hours ago