Saturday, January 10, 2026

വികാരിയച്ചൻ പള്ളിയിലെ കിടപ്പ് മുറിയിൽ ​ജീവനൊടുക്കിയ നിലയിൽ

തൃശൂർ എരുമപ്പെട്ടിയിൽ പള്ളി വികാരിയെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയും പെരിഞ്ചേരി സ്വദേശിയുമായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് വികാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിമണിയടിക്കുന്നതിനായി കപ്യാര്‍ വികാരിയെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടർന്ന് കൈക്കാരനെ വിവരമറിയിച്ചു. തുടർന്ന് പള്ളിയോടു ചേർന്നുള്ള വികാരിയച്ചൻ്റെ കിടപ്പുമുറിയിലെ ജനലിലൂടെ നോക്കിയപ്പോഴാണ് അച്ചൻ തൂങ്ങി നിൽക്കുന്നതായി കണ്ടത്.

പള്ളി ജീവനക്കാരും നാട്ടുകാരും വിവരമറിയിച്ചതിനെത്തുടർന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആറ് വർഷം മുൻപാണ് ഫാദർ ലിയോ പുത്തൂർ പട്ടം സ്വീകരിച്ചത്. പതിയാരം പള്ളിയിൽ വികാരിയച്ചനായി കഴിഞ്ഞ ഒക്ടോബർ 22നാണ് ലിയോ പുത്തൂർ ചാർജ്ജെടുത്തത്.

Related Articles

Latest Articles