Monday, May 20, 2024
spot_img

യൂണിവേഴ്സിറ്റി കോളജിലെ പരീക്ഷാ ക്രമക്കേട്; വൈസ് ചാന്‍സലറെ ഗവര്‍ണര്‍ പി സദാശിവം നേരിട്ട് വിളിപ്പിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാലക്കു കീഴിലെ യൂണിവേഴ്സിറ്റി കോളജിലെ പരീക്ഷാ ക്രമക്കേടില്‍ വൈസ് ചാന്‍സലറെ ഗവര്‍ണര്‍ പി സദാശിവം നേരിട്ട് വിളിപ്പിച്ചു. പി എസ് സി ചെയര്‍മാനോടും രാജ്ഭവനിലെത്താന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈസ് ചാന്‍സലര്‍ വെള്ളിയാഴ്ച തന്നെ ഹാജരാകണമെന്നാണ് നിര്‍ദേശം.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും ഗവര്‍ണറെ സമീപിച്ചിരുന്നു. പ്രശ്നം ഉയര്‍ന്നപ്പോള്‍ തന്നെ വി.സിയുടെ അടിയന്തിര റിപ്പോര്‍ട്ട് ഗവര്‍ണര്‍ തേടിയിരുന്നു. ഈ വിശദാംശങ്ങളുമായി ഇന്ന് വൈകീട്ട് നേരിട്ട് ഹാജരാകാനാണ് ഗവര്‍ണര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍സ്റ്റബിള്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പി എസ് സി ചെയര്‍മാനെ വിളിപ്പിച്ചിരിക്കുന്നത്. പി എസ് സി ചെയര്‍മാനോട് തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളജിലുണ്ടായ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന് പരീക്ഷ ഉത്തര പേപ്പറുകളും സീലുകളും കണ്ടെത്തിയിരുന്നു. മുഖ്യപ്രതികള്‍ പി എസ് സിയുടെ റാങ്ക് പട്ടികയില്‍ ഇടം നേടുകയും ചെയ്തിരുന്നു.

Related Articles

Latest Articles