Sunday, May 19, 2024
spot_img

കാത്തിരിപ്പിന് വിരാമം ; മണി ഹെയ്സ്റ്റ് റിലീസ് നാളെ ; സെപ്റ്റംബർ 3ന് അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനം

ലോകമെമ്പാടും ആരാധകരുള്ള പ്രശസ്ത സീരീസായ മണി ഹെയ്സ്റ്റിനായ കാത്തിരിപ്പ് അവസാനിക്കുകയാണ്. മണി ഹെയിസ്റ്റിന്റെ അഞ്ചാം സീസൺ നാളെ പുറത്തിറങ്ങാനിരിക്കെ ഏറെ ആവേശത്തിലാണ് ഇപ്പോൾ ആരാധകർ. പ്രൊഫസറെ വീണ്ടും സ്ക്രീൻ കാണാൻ സാധിക്കുന്നതിന്റെ സന്തോഷം മറ്റൊരു വശത്തും.

‘മണി ഹെയ്സ്റ്റിന്റെ’ അഞ്ചാമത്തെയും അവസാനത്തെയും സീസൺ സെപ്റ്റംബർ 3ന് ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. സീരിസിന്റെ അഞ്ചാം ഭാഗം രണ്ട് തവണകളായാണ് പുറത്തിറക്കുന്നത്. വോളിയം 1 സെപ്റ്റംബർ 3 നും വോളിയം 2, 2021 ഡിസംബർ 3നും സംപ്രേക്ഷണം ചെയ്യും.

അതേസമയം ലോകം മുഴവൻ ഭാഷാ-പ്രായ-ലിം​ഗ ഭേദമന്യേ നെറ്റ്ഫ്ളിക്സിലെ മണി ഹെസ്റ്റിനായി കാത്തിരിക്കുമ്പോൾ ഈ ആവേശം ഒരു പൊടിക്ക് കൂടുതലാണ് ജയ്പൂരിലെ ഒരു സ്വകാര്യ സ്ഥാപന മേധാവിക്ക്. സീരീസ് റിലീസാകുന്ന സെപ്റ്റംബർ മൂന്നിന് സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും സീരീസ് കാണാനായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി ഉടമ.

ജയ്പൂരിലെ വേർവ് ലോജിക്ക് എന്ന കമ്പനിയാണ് ജീവനക്കാർക്ക് മണി ഹെയ്സ്റ്റ് സീരിസ് കാണാൻ അവധി നൽകിയിരിക്കുന്നത്. എന്നാൽ ഇടയ്ക്ക് അവധിയെടുക്കുന്നത് നല്ലതാണെന്ന് പറഞ്ഞ സിഇഒ അഭിജിത് ജെയൻ സീരീസിലെ തീം സോങ്ങായ ‘ബെല്ല ചാവ്’ എന്നെഴുതിയാണ് ജീവനക്കാർക്കുള്ള ഇ മെയിൽ അവസാനിപ്പിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles