Friday, May 3, 2024
spot_img

ജലനിരപ്പുയരുന്നു; കക്കയം ഡാമിന്റെ ഒരു ഷട്ടർ നാല് മണിക്ക് ഉയര്‍ത്തും

കക്കയം ഡാമിലെ ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഇന്ന് വൈകിട്ട് നാല് മണിയോടുകൂടി ഡാമിന്റെ ഒരു ഗേറ്റ് 10 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ എട്ട് ഘന മീറ്റര്‍ എന്ന നിലയില്‍ അധിക ജലം ഒഴുക്കിവിടുമെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഇതുമൂലം കുറ്റ്യാടി പുഴയില്‍ അഞ്ച് സെന്റീമീറ്ററോളം വെള്ളം ഉയരും. ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് വര്‍ധിപ്പിക്കും. കുറ്റ്യാടി പുഴയുടെ ഇരുകരങ്ങളില്‍ ഉള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത തുടരണം. റിസര്‍വോയറിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് 10 ന് രാവിലെ 7.40 ന് ഡാമിന്റെ ഗേറ്റുകള്‍ അടച്ചിരുന്നു.

അതേസമയം, ഇടുക്കി, മുല്ലപ്പെരിയാ‍ര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു. ഇടുക്കിയിലെ ജലനിരപ്പ് 2386.90 അടിയായും മുല്ലപ്പെരിയാ‍ർ ജലനിരപ്പ് 138.60 അടിയായുമാണ് കുറഞ്ഞത്. അതിനാൽ തന്നെ രണ്ട് ഡാമുകളിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിൻറെ അളവും കുറച്ചു. നിലവിൽ ഇടുക്കിയിൽ രണ്ടു ഷട്ടറുകളും മുല്ലപ്പെരിയാറിൽ ഏഴു ഷട്ടറുകളും അടച്ചു.

Related Articles

Latest Articles