Saturday, January 3, 2026

അതിർത്തിയിൽ രാജ്യം കാക്കുന്ന ജവാന്റെ ഭാര്യയെ ഒരു സംഘം തമിഴ്നാട്ടിൽ അർദ്ധ നഗ്നയാക്കി മർദിച്ചു;രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നു; പോലീസ് അന്വേഷണം ആരംഭിച്ചു

ഒരു ഇന്ത്യൻ ആർമി ജവാന്റെ ഭാര്യയെ തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ ഒരു സംഘം ആളുകൾ അർദ്ധനഗ്നയാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. വിരമിച്ച ആർമി ഓഫീസർ ലെഫ്റ്റനന്റ് കേണൽ എൻ ത്യാഗരാജൻ ട്വീറ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്.

ഗ്രാമത്തിൽ ഒരു കട നടത്തുന്ന തന്റെ ഭാര്യയെ 120-ലധികം പേർ വരുന്ന സംഘം മർദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തതായി പ്രഭാകരൻ എന്ന ജവാൻ വീഡിയോയിലൂടെ ആരോപിക്കുന്നു. വീഡിയോ അതിവേഗം ഷെയർ ചെയ്യപ്പെട്ടതോടെ തമിഴ്‌നാട്ടിലെ കണ്ഠവാസൽ പോലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. സംഭവം അതിശയിപ്പിക്കുന്നതാണ് എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Related Articles

Latest Articles