Tuesday, September 22, 2026

അരും കൊല ;നിറത്തെ ചൊല്ലി അധിക്ഷേപം ,യുവതി ഭർത്താവിനെ വെട്ടിക്കൊന്നു

ദുർ​ഗ്: ചത്തീസ്​ഗഡിലെ ദുർ​ഗിലാണ് അരും കൊല നടന്നത്. തന്റെ നിറത്തെച്ചൊല്ലി നിരന്തരം അധിക്ഷേപിച്ച ഭർത്താവിനെ യുവതി വെട്ടിക്കൊന്നു. അനന്ത് സോന്വാനി എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ സം​ഗീത സോന്വാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.

നിറത്തെ ചൊല്ലിയും വിരൂപയാണെന്ന് പറഞ്ഞും ഭർത്താവ് യുവതിയെ നിരന്തരം കളിയാക്കുമായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഈ വിഷ‌യത്തിൽ ദമ്പതികൾ മുമ്പും പല തവണ വഴക്കിട്ടിരുന്നു. ഞായറാഴ്ച രാത്രിയിലും ഇതേച്ചൊല്ലി വഴക്കുണ്ടായി. വഴക്ക് മൂർഛിച്ചതോടെ കോ‌ടാലിയെടുത്ത് യുവതി ഭർത്താവിനെ വെ‌ട്ടുകയായിരുന്നു. ഭർത്താവ് ഉടൻ തന്നെ മരിച്ചു. ഭർത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റുകയും ചെയ്തു.

ഭർത്താവിനെ മറ്റാരോ കൊന്നതാണെന്ന് യുവതി രാവിലെ അയൽവാസികളോട് പറഞ്ഞു. എന്നാൽ, പൊലീസ് ചോദ്യം ചെയ്യലിൽ താൻ തന്നെ‌യാണ് കൃത്യം ചെയ്തതെന്ന് സമ്മതിച്ചു. യുവാവിന്റെ രണ്ടാം ഭാര്യയാണിവർ. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് യുവതിക്കെതിരെ കേസ് എടുത്തു. അന്വേഷണവും തുടർനടപടികളും പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Latest Articles