Thursday, January 8, 2026

കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞ് അപകടം;കോട്ടക്കലില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു,മൃതദേഹം പുറത്തെത്തിച്ചു

മലപ്പുറം : കോട്ടക്കലില്‍ കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിൽ കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു.കോട്ടക്കൽ സ്വദേശി അലി അക്ബറാണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു. അപകടത്തിനിടെ കിണറ്റിൽ കുടുങ്ങിയ ഒരാളെ നേരത്തെ രക്ഷിച്ചിരുന്നു.

25 അടിയോളം താഴ്ചയുള്ള കിണറിൽ ജോലി എടുക്കുന്നതിനിടെ രാവിലെ ഒമ്പതരയോട് കൂടിയാണ് അപകടം സംഭവിച്ചത്. മലപ്പുറത്ത് നിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നതാണ് രക്ഷാപ്രവർത്തനത്തിന് തടസമായത്.

Related Articles

Latest Articles