Friday, June 14, 2024
spot_img

ലോകം ശിവമന്ത്ര ധ്വനിയിൽ ; ഈശ ഫൗണ്ടേഷന്റെ മഹാശിവരാത്രി ആഘോഷങ്ങൾക്ക് നാളെ തുടക്കം; തുടർച്ചയായി ആറാം വർഷവും ലോകമെമ്പാടുമുള്ള ഭക്തർക്കായി തൽസമയ ദൃശ്യങ്ങളുമായി തത്വമയി

തുടർച്ചയായി ആറാം വർഷവും തത്വമയിലൂടെ ഈശ ഫൗണ്ടേഷന്റെ മഹാശുഭരാത്രി ആഘോഷം തത്സമയം ലോമമെമ്പാമുള്ള പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ് . തുടർച്ചയായി പന്ത്രണ്ടു മണിക്കൂറുകൾ തത്വമയി നെറ്റ്‌വർക്കിലൂടെ ആഘോഷത്തിന്റെ ആദ്യാവസാന നിമിഷങ്ങൾ പ്രേക്ഷകർക്ക് ആസ്വദിക്കാം.140 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന ഈശ മഹാശിവരാത്രി ആഘോഷങ്ങളിൽ സദ്ഗുരു നയിക്കുന്ന ധ്യാനങ്ങളും, സംഗീതാഘോഷങ്ങളും നൃത്തപരിപാടികളും ഉണ്ടാകും. ലോകമെമ്പാടുമുള്ള 22 ഭാഷകളിൽ മാർച്ച് 8 -ന് വൈകുന്നേരം 6 മുതൽ മാർച്ച് 9 രാവിലെ 6 വരെ സദ്ഗുരുവിൻ്റെ യൂട്യൂബ് ചാനലുകളിലൂടെയും പ്രമുഖ ദൃശ്യമാദ്ധ്യമങ്ങളിലൂടെയും ഈ മഹത്തായ ദൃശ്യാവിഷ്‌കാരം പ്രക്ഷേപണം ചെയ്യുന്നതാണ്.

ഓൺലൈൻ തൽസമയ കാഴ്ചക്കാരെ അർദ്ധരാത്രിയിലും ബ്രഹ്മ മുഹൂർത്തത്തിലും സദ്ഗുരു ശക്തമായ ധ്യാനങ്ങളിലൂടെ നയിക്കുന്നതാണ്. “ശിവൻ്റെ മഹത്തായ രാത്രിയിൽ” നട്ടെല്ല് നിവർന്നിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. “മനുഷ്യശരീരത്തിൽ ഊർജ്ജം മുകളിലേക്ക് നീങ്ങുന്നു എന്നതാണ് ഈ ദിവസത്തിൻ്റെ പ്രാധാന്യം. അതുകൊണ്ട് ഈ രാത്രിയിൽ ഉണർന്നിരിക്കാനും ബോധത്തോടെ നട്ടെല്ല് നിവർത്തിയിരിക്കാനും നമ്മൾ ആഗ്രഹിക്കുന്നു, അതിലൂടെ നമ്മൾ ചെയ്യുന്ന ഏത് സാധനയ്ക്കും പ്രകൃതിയിൽ നിന്ന് ഒരു വലിയ സഹായം ലഭിക്കുന്നു, ”സദ്ഗുരു പറയുന്നു.

സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുമുള്ള പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പങ്കെടുക്കുന്നു, കൂടാതെ പ്രശസ്ത കലാകാരന്മാരായ ശങ്കർ മഹാദേവൻ, ഗുരുദാസ് മാൻ, പവൻദീപ് രാജൻ, രതിജിത്ത് ഭട്ടാചാർജീ, മഹാലിംഗം, മൂറലാൽ മർവാഡ, റാപ്പ് സംഗീതജ്ഞരായ ബ്രോദാ വി, പാരഡോക്സ്, എംസി ഹീം, ധാരാവി പ്രൊജക്റ്റ് എന്നിവർക്ക് പുറമേ ഫ്രഞ്ച് സംഗീതജ്ഞർ, സൗണ്ട്സ് ഓഫ് ഈശ, ഈശ സംസ്കൃതി എന്നിവയുടെ ആകർഷകമായ പ്രകടനങ്ങളും വേദിയിൽ ഉണ്ടാകും.ധ്യാനലിംഗത്തിൽ വച്ച് നടക്കുന്ന മൂലകങ്ങളുടെ ശുദ്ധീകരണത്തിനുവേണ്ടിയുള്ള ശക്തമായ യോഗ പ്രക്രിയയായ പഞ്ചഭൂത ആരാധനയിലൂടെ മഹാശിവരാത്രി ആഘോഷങ്ങൾ ആരംഭിക്കുകയായി, തുടർന്ന് ലിംഗഭൈരവി മഹായാത്ര, സദ്ഗുരുവിൻ്റെ പ്രഭാഷണം, ധ്യാനങ്ങൾ, യോഗയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരമായ ആദിയോഗി ദിവ്യ ദർശനം എന്നിവയുമുണ്ടാകും.

തത്സമയ കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വീക്ഷിക്കാവുന്നതാണ്. തത്സമയ കാഴ്ചകൾക്കായി ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്.

https://bit.ly/TatwaLive



Related Articles

Latest Articles