Saturday, May 4, 2024
spot_img

പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ പുൽകി ലോകം ; ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും പുതുവർഷം പിറന്നു

ഓക്ലൻഡ്: ഓഷ്യാനിയൻ രാജ്യങ്ങളായ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും പുതുവർഷാഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. ആഗോള സ്റ്റാൻഡേർഡ് സമയത്തിനും മുൻപേ ദിവസം തുടങ്ങുമെന്നതിനാൽ ഈ രാജ്യങ്ങളിൽ പുതുവർഷം നേരത്തേ എത്തുന്നത്. ദ്വീപ രാഷ്‌ട്രങ്ങളായ ഫിജി, പാപ്പുവ ന്യൂഗിനിയ എന്നിവിടങ്ങളിലും പുതുവർഷം ഇന്ത്യയേക്കാൾ നേരത്തെയെത്തും.


മനുഷ്യവാസമില്ലാത്ത ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലാണ് പുതുവർഷം അവസാനം എത്തുന്നത്. ഇന്ത്യൻ സമയം ജനുവരി 1 വൈകുന്നേരം 6.30 ആകുമ്പോഴാണ് ഈ ദ്വീപുകളിൽ 2023 പിറക്കുന്നത്.

Related Articles

Latest Articles