CRIME

കാമുകിയെ നിരീക്ഷിക്കാൻ കാറിൽ ആപ്പിൾ ട്രാക്കർ സ്ഥാപിച്ചു; ഐഫോണിൽ നോട്ടിഫിക്കേഷൻ ലഭിച്ച് യുവതി; കാമുകൻ അറസ്റ്റിൽ

കാമുകിയെ നിരീക്ഷിക്കാനായി കാറിൽ ആപ്പിൾ എയർടാഗ് ട്രാക്കർ സ്ഥാപിച്ച കാമുകൻ പിടിയിൽ. ഇയാൾക്ക് ഒൻപത് ആഴ്ച തടവ് ശിക്ഷ ലഭിച്ചെന്ന് റിപ്പോർട്ട് . ക്രിസ്റ്റഫർ പോൾ ട്രോട്ട്മാൻ ( 41 ) ആണ് ട്രാക്കർ സ്ഥാപിച്ചതിന് ശിക്ഷിക്കപ്പെട്ടത്.

ആമസോണിൽ നിന്ന് എയർടാഗ് ഓർഡർ ചെയ്ത് ക്രിസ്റ്റഫർ കാമുകിയായിരുന്ന യുവതിയുടെ നീക്കങ്ങൾ നീരിക്ഷിച്ചു. കൂടാതെ വിശദമായി നീരിക്ഷിക്കുന്നതിനായി കാറിന് പിന്നിലെ ബമ്പറിൽ ട്രാക്കറും പിടിപ്പിച്ചു. ആപ്പിളിൽ ബ്ലൂടൂത്ത് സിഗ്നൽ ഉപയോഗിക്കുന്നതിനാൽ ലിങ്ക് ചെയ്‌ത ഐ ഫോണിന് സ്ഥാനം കണ്ടെത്താൻ എളുപ്പമാണ്. ഇത് ഉപയോഗിച്ചായിരുന്നു നിരീക്ഷണം.

സ്വാൻ‌സിയിലെ ടൗൺഹില്ലിലെ ഗ്വിനെഡ് അവന്യൂവിലെ ക്രിസ്റ്റഫർ പോൾ ട്രോട്ട്മാൻ ട്രോട്‌മാൻ പത്ത് വർഷത്തിലെറെയായി പരാതിക്കാരിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ 2020 ൽ ഇരുവരും പിരിഞ്ഞു. വേർപിരിഞ്ഞതിനു ശേഷവും ക്രിസ്റ്റഫർ പരാതിക്കാരിയായ യുവതിയെ പിൻതുടരുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

പുതിയ ഐ ഫോണുമായി കാറിൽ കയറിയ യുവതിയുടെ ഫോണിൽ ആപ്പിൾ എയർടാഗിലേക്ക് കണക്റ്റ് ചെയ്യണോ എന്ന നോട്ടിഫിക്കേഷൻ വന്നു. അന്ന് യുവതി മെസെജ് അവഗണിച്ചെങ്കിലും ആ നോട്ടിഫിക്കേഷൻ ആണ് കേസിൽ നിർണായകമായത്. ഐഫോണിൽ നിരന്തരം നോട്ടിഫിക്കേഷൻ വന്നു തുടങ്ങിയതോടെയാണ് മുൻ കാമുകൻ പിടിപ്പിച്ച എയർടാഗ് കണ്ടെത്തിയത്. എയർടാഗ് തിരിച്ചറിഞ്ഞതോടെ പരാതിക്കാരി പൊലീസിനെ ബന്ധപ്പെട്ട് പരാതി നൽകുകയും എയർടാഗ് കൈമാറുകയും ചെയ്തു.

B4 Admin

Share
Published by
B4 Admin
Tags: crimetracker

Recent Posts

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

7 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

8 hours ago

ജനങ്ങളുടെ സ്‌നേഹവും പൂജാ പന്തലുകളിലെ സര്‍ഗ്ഗാത്മകതയും അതിശയിപ്പിച്ചു. കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍

ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…

8 hours ago

അധികാരം നിയന്ത്രിക്കാനല്ല, ജനങ്ങളെ പ്രാപ്തരാക്കാന്‍. ഭാരതം ജനാധിപത്യത്തിന്റെ മാതാവെന്ന് ബ്ലൂംബെര്‍ഗ് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…

9 hours ago

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

23 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

23 hours ago