Tuesday, October 20, 2026

ആവർത്തിക്കപ്പെടുന്ന ശ്രദ്ധമാർ;വിറങ്ങലിച്ച് ദില്ലി!!
പങ്കാളിയെ കൊന്നു ഫ്രിഡ്ജിൽ കയറ്റിയ യുവാവ് അന്നുതന്നെ മറ്റൊരു യുവതിയെ വിവാഹം ചെയ്തു

ദില്ലി : ഏറെ ഞെട്ടലുണ്ടാക്കിയ ശ്രദ്ധ വോൾക്കർ കൊലപാതകത്തിന് ശേഷം സമാനമായ രീതിയിൽ ദില്ലിയിൽ മറ്റൊരു പെൺകുട്ടി കൂടി അതിദാരുണമായി കൊല്ലപ്പെട്ടു. യുവതിയെ കൊലപ്പെടുത്തിയ ശേഷം പങ്കാളിയായ യുവാവ് മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു.നിക്കി യാദവ് എന്ന ഇരുപത്തി മൂന്നുകാരിയാണ് കൊല്ലപ്പെട്ടത്. കേസിൽ പങ്കാളി സഹിൽ ഗെലോട്ട് (24) അറസ്റ്റിലായി.

ഹരിയാന സ്വദേശിയായ നിക്കിയെ ഡേറ്റാ കേബിൾ ഉപയോഗിച്ചാണു കഴുത്തിൽ വരിഞ്ഞു മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നു പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഇയാളെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകത്തിനു മുൻപ് നിക്കിയും സഹിലും തമ്മിൽ കാറിൽവച്ച് രൂക്ഷമായ വാക്കേറ്റമുണ്ടായി. നിക്കിയെ കൊലപ്പെടുത്തിയ അതേ ദിവസം സഹിൽ മറ്റൊരു യുവതിയെ വിവാഹവും കഴിച്ചു.

കൊലയ്ക്കുശേഷം ഇയാൾ നിക്കിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു. ‌‌‌നിക്കിയെ കാണാനില്ലെന്ന പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തറിഞ്ഞത്. പൊലീസ് മൃതദേഹം പോസ്റ്റ്‍‌മോർട്ടത്തിന് അയച്ചു.

Related Articles

Latest Articles