Monday, June 10, 2024
spot_img

കൊച്ചിയിൽ ജലഅതോറിറ്റി വക കുഴി ജീവനെടുത്തു ;
കുഴിയില്‍ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചി :ജലഅതോറിറ്റി അറ്റകുറ്റപ്പണികൾക്കായി കുഴിച്ച കുഴിയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ശ്യാമില്‍ ജേക്കബ് (21) ആണ് ഇന്ന് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 11 മണിയോടെയാണ് കങ്ങരപ്പടിയിലെ കുഴിയില്‍ വീണു യുവാവിന് പരിക്കേറ്റത്. റോഡിൽ ആവശ്യത്തിന് വെളിച്ചവുമുണ്ടായിരുന്നില്ല. കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാസം 21ന് മെയിൻ പൈപ്പ്‌ ലൈൻ പൊട്ടിയതിനെത്തുടർന്ന് വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു വലിയ കുഴി എടുത്തു. തൊട്ടടുത്ത ദിവസം മണ്ണിട്ട് കുഴിമൂടി, അപകട സൂചനാ ബോർഡുകളും വച്ചെങ്കിലും പിന്നീട് ഈ ബോർഡുകൾ അവിടെനിന്ന് മാറ്റുകയായിരുന്നു.

Related Articles

Latest Articles