Saturday, January 10, 2026

ജി​മ്മി​ലേ​ക്ക് പോ​യ യു​വ​തി​യെ ത​ട​ഞ്ഞു​നി​ർത്തി കടന്നുപിടിച്ചു;യു​വാ​വ് അ​റ​സ്റ്റി​ൽ

അ​രൂ​ർ:ജി​മ്മി​ലേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​യ യു​വ​തി​യെ ത​ട​ഞ്ഞു​നി​ർത്തി ക​ട​ന്നു​പി​ടി​ച്ച യു​വാ​വ്
അ​റ​സ്റ്റി​ൽ. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർഡ് എ​ഴു​പു​ന്ന തെ​ക്ക് വെ​ളി​യി​ൽ വീ​ട്ടി​ൽ റ​ബി​ൻ
ഫെ​ർണാ​ണ്ട​സി​നെ​യാ​ണ്​ (26) അറസ്റ്റ് ചെയ്തത്.പു​ല​ർ​ച്ച 5.30ന്​​ ​ജി​മ്മി​ൽ പോ​വു​ക​യാ​യി​രു​ന്നു യു​വ​തി. പി​ന്നാ​ലെ മ​റ്റൊ​രു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പി​ൻതു​ട​ർന്ന പ്ര​തി എ​ര​മ​ല്ലൂ​ർ കൊ​ച്ചു​വെ​ളി​ക്ക​വ​ല​ക്ക് സ​മീ​പ​ത്തെ
കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ​വെ​ച്ച് ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

സംഭവത്തിന് ശേഷം ഉടൻ തന്നെ പ്രതി ക​ട​ന്നു​ക​ള​ഞ്ഞെ​ങ്കി​ലും ഇ​യാ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ർ
സ​ഹി​തം യു​വ​തി അ​രൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽകു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ഭാ​ര്യ​യു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർശി​ക്കാ​ൻ പോ​യ ഇ​യാ​ളെ സ​മ​ർ​ത്ഥ​മാ​യാ​ണ് അ​രൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Related Articles

Latest Articles