Monday, June 17, 2024
spot_img

ചേനയാണെന്ന് കരുതി വാക്കത്തികൊണ്ട് വെട്ടി; പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റു, കാഴ്ച പോയി!

കൊല്ലം: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയും ടി ടി സി വിദ്യാർത്ഥിനിയുമായ യുവതിയ്ക്ക് ഗുരുതര പരിക്ക്. കൊല്ലം കടയ്ക്കലിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ 35 വയസുള്ള രാജിയുടെ ഇടത് കൈപ്പത്തി ചിതറിത്തെറിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കാൽപ്പത്തിയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുടി കത്തിക്കരിഞ്ഞ നിലയിലാണ്.

ഇന്ന് രാവിലെ എട്ടേകാലോടെയാണ് വീട്ടുമുറ്റത്ത് നിന്ന് പന്നിപ്പടക്കം കിട്ടിയത്. ചേനയോ മറ്റോ ആണെന്ന് കരുത് വാക്കത്തികൊണ്ട് വെട്ടിപ്പൊളിച്ചപ്പോഴാണ് ഉഗ്രസ്ഫോടനത്തോടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചത് . ഉടൻ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.

Related Articles

Latest Articles