Sunday, June 16, 2024
spot_img

തിരുവനന്തപുരം പാൽകുളങ്ങര ദേവീക്ഷേത്രത്തിൽ മോഷണം!ഉപദേവതമാരുടെ ശ്രീകോവിൽ കുത്തിതുറന്ന് കാണിക്കവഞ്ചി മോഷ്ടിച്ചു

തിരുവനന്തപുരം: പാൽകുളങ്ങര ദേവീക്ഷേത്രത്തിൽ മോഷണം. ഉപദേവതമാരുടെ ശ്രീകോവിൽ കുത്തിതുറന്ന് കാണിക്കവഞ്ചി മോഷ്ടിച്ചു.ഇന്നലെ രാത്രിയോടെയാണ് മോഷണം നടന്നത്.ഗണപതി ധർമ്മശാസ്താവ്, യക്ഷിയമ്മ തുടങ്ങി മൂന്ന് ഉപദേവതമാരുടെയും ശ്രീകോവിലിനകത്ത് സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയാണ് മോഷണം പോയത്.

ഈ മൂന്ന് ഉപദേവതാ ക്ഷേത്രങ്ങളും ഇപ്പോൾ അടച്ചിരിക്കുകയാണ്.ശുദ്ധികലശത്തിന് ശേഷം മാത്രമേ തുറക്കൂയെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.വഞ്ചിയൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles