Monday, November 16, 2026

ആരാധനാലയങ്ങളിൽ മോഷണം തുടർക്കഥയാകുന്നു; പാലക്കാട് തൃത്താലയില്‍ പളളിയുടെയും മൂന്ന് ക്ഷേത്രങ്ങളുടെയും ഭാണ്ഡാരങ്ങൾ കുത്തി തുറന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപിക്കുന്നു. പാലക്കാട് തൃത്താലയിലാണ് മോഷണം തുടർക്കഥയാകുന്നത്. തൃത്താല വി.കെ.കടവില്‍ പളളിയിലും ആനക്കരയിലെ മൂന്ന് ക്ഷേത്രങ്ങളിലുമാണ് മോഷണം നടന്നത്. ആനക്കര മേലഴിയത്തെ ഗൗരിക്കുന്ന് ശിവക്ഷേത്രം, നൊട്ടനാലുക്കല്‍ ഭഗവതിക്ഷേത്രം, ആറേക്കാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലെ ഭാണ്ഡാരങ്ങൾ കുത്തി തുറന്ന നിലയിൽ കണ്ടെത്തി.

എത്ര പണം പോയി എന്നത് വ്യക്തമല്ലെന്ന് ആരാധനാലയങ്ങളിലെ ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തിൽ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles