പാലക്കാട്: ട്രെയിനിലെ എസി കോച്ചില്‍ മോഷണം പതിവാക്കിയ പ്രതിയെ പോലീസ് പിടികൂടി.ജെയിംസ് എന്ന തവള ജോർജ്ജാണ് പിടിയിലായത്.അമേരിക്കയില്‍ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശിയെ ആലപ്പുഴ ചെന്നൈ യാത്രയ്ക്കിടയില്‍ 22640 ട്രെയിനില്‍ വച്ചാണ് കൊള്ളയടിച്ചത്. ആപ്പിള്‍ കമ്പനിയുടെ ലാപ്ടോപ്പ്, ഇയര്‍ പാഡ്, ഐ പാഡ്, ഐ ഫോണ്‍, മുപ്പതിനായിരം രൂപ എന്നിവയാണ് മോഷണം പോയത്.
പരാതിയെ തുടര്‍ന്ന് നടത്തിയ സ്റ്റേഷനുകളിലെ സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷണം ലക്ഷ്യമിട്ട് ഒലവക്കോട് സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ രാത്രി 9 മണിയോടെ എത്തിയ യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതിയെ തിരിച്ച് അറിയുകയായിരുന്നു.പ്രതി ഹോസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൊബൈൽ ഷോപ്പുകൾ, നീതി മെഡിക്കൽ സ്റ്റോർ, ജഡ്ജിയുടെ വസതി എന്നിവടങ്ങളിൽ മോഷണം നടത്തിയ കുറ്റത്തിന് മുൻകാലങ്ങളിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്.

