തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാക്കി വീണ്ടും പനിമരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.മഴക്കാലം തുടങ്ങിയത് മുതൽ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.സംസ്ഥാനത്ത് പനി കേസുകളിൽ വർദ്ധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അഖിലയുടെ മരണം.
കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.
പനി കേസുകളിൽ വർധവ് ഉണ്ടാകുമെന്ന് മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു.
സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. കേസുകള്‍ വര്‍ധിക്കുന്നതിലല്ല, മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

