Wednesday, January 7, 2026

കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷണം; ക്രൈംബ്രാഞ്ച് സിഐയ്‌ക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: കഞ്ചാവ് കേസ് പ്രതി രാമസ്വാമിയുടെ വീട്ടിൽ നിന്ന് 56 പവൻ സ്വർണവും 70,000 രൂപയും കവർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് സിഐ സിബി തോമസിനെതിരെ കുറ്റപത്രം സമർപ്പിച്ചു.
2009ൽ സിബി തോമസ് എസ്‌ഐ ആയിരിക്കുമ്പോഴാണ് സംഭവം.

അന്ന് പേരൂർക്കടയിൽ എസ്‌ഐയായിരുന്നു സിബി തോമസ്. പേരൂർക്കട പോലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു കഞ്ചാവ് കേസ് പ്രതി രാമസ്വാമിയുടെ വീട്. ഈ വീട്ടിൽ പ്രദേശത്തെ ആളുകൾ കയറി അതിക്രമം നടത്തിയിരുന്നു. തുടർന്ന് അവിടെ പോലീസ് എത്തുകയും കാവൽ ഏർപ്പെടുത്തുകയും ചെയ്തു. സിബി തോമസിന്റെ നേതൃത്വത്തിലായിരുന്നു കാവൽ ഏർപ്പെടുത്തിയത്. ഇതിനിടെ രാമസ്വാമിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ മോഷണം നടന്നു.

Related Articles

Latest Articles