Monday, April 29, 2024
spot_img

ഓടുന്ന ഓട്ടോറിക്ഷയിൽ പീഡനശ്രമം;രക്ഷക്കായി റോഡിലേക്ക് എടുത്ത് ചാടി പെൺകുട്ടി;പ്രതി സയ്യിദ് അക്ബർ ഹമീദ് പിടിയിൽ

മുംബൈ:ഓടുന്ന ഓട്ടോറിക്ഷയിൽ പീഡനശ്രമം.പ്രാണരക്ഷക്കായി പെൺകുട്ടി റോഡിലേക്ക് എടുത്ത് ചാടി.
മഹാരാഷ്‌ട്രയിലെ ഔറംഗാബാദിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

സംഭവത്തിൽ ഓട്ടോ ഡ്രൈവറായ സയ്യിദ് അക്ബർ ഹമീദിനെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. റോഡിലേക്ക് എടുത്ത് ചാടിയ പെൺകുട്ടി തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉസ്മാൻപുരയിൽ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. യാത്രയ്‌ക്കിടെ ഡ്രൈവർ അശ്ലീലമായി സംസാരിക്കുകയും തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അപകടം മനസിലാക്കിയ പെൺകുട്ടി റോഡിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് പോലീസ് ഇൻസ്‌പെക്ടർ ഗൺപത് ദാരാഡെ വ്യക്തമാക്കി.

Related Articles

Latest Articles