Saturday, May 11, 2024
spot_img

പ്രാർത്ഥന ഫലിച്ചില്ല, ഭഗവാനെ തൊഴുത് വണങ്ങിയ ശേഷം തിരുവാഭരണം മോഷ്ടിച്ച കള്ളൻ പോലീസ് വലയിൽ

അരൂർ: പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളൻ പിടിയിൽ. മാവേലിക്കരയിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. രാജേഷ് എന്നാണ് ഇയാളുടെ പേര്. മോഷണം പോയ തിരുവാഭരണം ഉൾപ്പെടെയുള്ളവയും ഉദ്യോഗസ്ഥർ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ക്ഷേത്രത്തിലെ തിരുവാഭരണം, സ്വർണ്ണക്കൂട്, വെള്ളിരൂപങ്ങൾ എന്നിവയാണ് കളവ് പോയിരുന്നത് . ക്ഷേത്ര ശ്രീകോവിൽ തകർത്തായിരുന്നു മോഷണം. പുലർച്ചെ ക്ഷേത്രത്തിന്റെ ജീവനക്കാർ ഉണർന്നപ്പോഴാണ് ചുറ്റമ്പലത്തിലെ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മോഷണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.മുംഖംമൂടി ധരിച്ചാണ് കള്ളൻ മോഷണത്തിന് എത്തിയത്.സംഭവത്തിൽ അരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മുണ്ടും ഷർട്ടും ധരിച്ച് മുഖംമൂടിയുമിട്ടാണ് ദൃശ്യങ്ങളിൽ കള്ളനെ കാണാനാകുന്നത്. ശ്രീകോവിലിലെത്തിയ കള്ളന് ഭഗവാനെ തൊഴുത് വണങ്ങുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്.

Related Articles

Latest Articles