ഇടുക്കി: തേനി ജില്ലയിലെ ഉത്തമപാളയത്തിന് സമീപം ഇരുപത് ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി പോലീസ്. കള്ളനോട്ട് നിര്‍മ്മിച്ച് വിതരണം ചെയ്ത രണ്ടു പേരെയാണ് തമിഴ്നാട് പോലീസ് പിടികൂടിയത്.
സംഭവത്തെ തുടര്‍ന്ന് ആനമലയന്‍പെട്ടിക്കു സമീപം വെള്ളക്കര എന്ന ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഇരുചക്ര വാഹനത്തിലെത്തിയ ആളുടെ കയ്യില്‍ നിന്നും 2000 രൂപയുടെയും 500 രൂപയുടെയും കള്ളനോട്ടുകള്‍ പിടികൂടിയിരുന്നു.
കമ്പം സ്വദേശി കണ്ണനും ആനമലയന്‍ പെട്ടി സ്വദേശി അലക്സാണ്ടറുമാണ് നോട്ടുകള്‍ നല്‍കിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് കണ്ണനെയും അലക്സാണ്ടറെയും പോലീസ് അറസ്റ്റു ചെയ്തു. സംഘത്തില്‍ മറ്റാരെങ്കിലുമുണ്ടോയെന്നും പോലീസ് ഇപ്പോൾ പരിശോധിക്കുന്നുണ്ട്.

