മലപ്പുറം: മലപ്പുറത്ത് ബന്ധുക്കൾ പ്രതിയായ പോക്‌സോ കേസ് ഇരയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ് (POCSO Case In Malappuram). കേസിൽ പോലീസ് കൂടുതൽപേരെ ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയുടെയും പ്രതിശ്രുത വരന്റെയും മൊഴിയെടുക്കും. ഫോൺ പരിശോധിക്കുന്നതിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകള്‍ സൈബര്‍ സെല്ല് വിശദമായി പരിശോധിച്ച് വരികയാണ്. അതേസമയം തേഞ്ഞിപ്പാലം പോക്സോ കേസ് അന്വേഷിച്ച ഫറോക്ക് പോലീസിനെതിരെ പരാതിയുമായി പെൺകുട്ടിയുടെ പ്രതിശ്രുത വരൻ രംഗത്തുവന്നു. പെൺകുട്ടിയുടെ പീഡനപരാതി തുറന്നുപറഞ്ഞതിന് പോലീസ് മർദിച്ചതായാണ് യുവാവ് പറയുന്നത്. പെൺകുട്ടിയെയും തന്നേയും മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിച്ചു. മനുഷ്യാവകാശ കമ്മീഷന് യുവാവ് നൽകിയ പരാതിയുടെ പകർപ്പ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
കേസിൽ കുടുക്കുമെന്ന് പറഞ്ഞ് സി ഐ അലവി ഭീഷണിപ്പെടുത്തിയെന്ന് യുവാവ് വ്യക്തമാക്കി. പരാതിയെപ്പറ്റി പോലീസിനോടന്വേഷിച്ച സാമൂഹിക പ്രവർത്തകയോടും മോശമായി പെരുമാറിയെന്നും മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു . 2017 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രണ്ടു വര്‍ഷം മുമ്പാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെണ്‍കുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്. ഇതിനുപിന്നാലെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…