ദില്ലി: കാബൂളിൽ നിന്ന് ഏകദേശം എല്ലാവരെയും തിരികെയെത്തിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇത് വരെ 550തിലധികം പേരെ വിവിധയിടങ്ങളിൽ നിന്നായി തിരികെയെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇനി അവശേഷിക്കുന്നത് കുറച്ചു പേർ മാത്രമാണെന്നും വിദേശകാര്യവക്താവ് അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാപ്രവർത്തനം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
കൂടാതെ അഫ്ഗാനിസ്ഥാനിലുള്ള മുഴുവൻ ഇന്ത്യാക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം താലിബാനെ അംഗീകരിക്കുന്ന കാര്യത്തിൽ ധൃതിയില്ലെന്ന് പറഞ്ഞ മന്ത്രാലയ വക്താവ് കാര്യങ്ങൾ വ്യക്തമാവട്ടെ എന്ന് പ്രതികരിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

