There is a huge rush of devotees for Ramapuramnalampala darshan
രാമപുരം: അവധി ദിനമായ ഇന്നലെ നാലമ്പല ദര്‍ശനത്തിന് വന്‍ ഭക്‌തജന തിരക്കായിരുന്നു. വെളുപ്പിന് 4 മണി മുതല്‍ രാമപുരത്തേയ്‌ക്ക് ഭക്‌തജനങ്ങളുടെ പ്രവാഹമായിരുന്നു. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ വെളുപ്പിന് നിര്‍മ്മാല്യ ദര്‍ശനത്തിന് നട തുറന്നപ്പോള്‍ തന്നെ തീര്‍ത്ഥാടകരുടെ നീണ്ട നിര ദൃശ്യമായിരുന്നു. 8 മണിയോടെ ക്ഷേത്ര ഗോപുരവും കഴിഞ്ഞ് മെയിന്‍ റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരത്തോളം ദര്‍ശനത്തിനുള്ള ക്യൂ നീണ്ടു. മണിക്കൂറുകള്‍ കാത്ത് നിന്നാണ് ഭക്‌ത ജനങ്ങള്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്. തിരക്ക് മൂലം വൈകിട്ട് 4 മണിയ്‌ക്കാണ് നാല് ക്ഷേത്രങ്ങളിലെയും നട അടച്ചത്.
അഞ്ച് മണിക്ക് വീണ്ടും നട തുറന്നു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലും അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലും രാവിലെ മുതല്‍ അന്നദാനവുമുണ്ടായിരുന്നു. രാവിലെ 8 മണിക് ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ദര്‍ശനത്തിനെത്തിയിരുന്നു. ക്ഷേത്രഭാരവാഹികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിനു ശേഷം കൂടപ്പുലം ലക്ഷ്‌മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയാണ് അദ്ദേഹം മടങ്ങിയത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…