There is a huge traffic jam on the Sabarimala road today
പത്തനംതിട്ട:ശബരിമല പാതയിൽ ഇന്നും വൻ ഗതാഗതകുരുക്ക്.കണമല മുതൽ ഇലവുങ്കൽ വരെയാണ് ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്.വാഹനങ്ങളുടെ നീണ്ട നിരയാണ് പാതയിൽ കാണാൻ സാധിക്കുന്നത്.ശബരിമല ഭക്തർ വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. തീർഥാടകർ 4 മണിക്കൂർ വരെ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു.
അതേസമയം എരുമേലിയിൽ രാവിലെ 6 മുതൽ 2 മണിക്കൂർ ശബരിമല റൂട്ടിലേക്കുള്ള കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ പമ്പയിലേക്ക് പോകുന്നത് പൊലീസ് നിയന്ത്രിച്ചു. 2 മണിക്കൂറിനു ശേഷം ഗതാഗതക്കുരുക്ക് അൽപം കുറഞ്ഞതോടെയാണ് നിശ്ചിത ഇടവേളയിൽ എരുമേലിയിൽ നിന്ന് 100 വാഹനങ്ങൾ വീതം പൊലീസ് കടത്തി വിട്ടത്.
നിലയ്ക്കൽ പാർക്കിങ് മൈതാനത്തേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം തിരക്ക് ആയതോടെ മോട്ടർ വാഹനവകുപ്പും പൊലീസും ചേർന്ന് റോഡിൽ വാഹനങ്ങൾ നിയന്ത്രിച്ച് ഇവിടെ നിന്ന് വാഹനങ്ങൾ തിരികെ പോകുന്ന മുറയ്ക്ക് മാത്രം വാഹനങ്ങൾ കടത്തി വിട്ടു. ഇതോടെ ഗതാഗതക്കുരുക്ക് എരുത്വാപ്പുഴ വരെ നീണ്ടു.
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…