Friday, December 12, 2025

യുഎഇയിൽ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത;ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

യുഎഇ; യുഎഇയിൽ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. .ഇന്ന് രാവിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ജൂലൈ 26 ചൊവ്വാഴ്ച മുതല്‍ ജൂലൈ 28 വ്യാഴാഴ്ച വരെ അന്തരീക്ഷം ഭാഗികമായും പൂര്‍ണമായും മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെ മഴയ്ക്ക് സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ കിഴക്ക്, വടക്ക് ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന മഴമേഘങ്ങള്‍ പിന്നീട് തീരപ്രദേശത്തേക്കും പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്നും അറിയിപ്പില്‍ പറയുന്നു

Related Articles

Latest Articles