Thursday, May 2, 2024
spot_img

എയര്‍ ഹോസ്റ്റസിന് നേരെ ലൈംഗിക ചുവയോടെ സംസാരം; യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി

കാൺപുർ; എയർ ഹോസ്റ്റസിന് നേരെ വിമാനത്തിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഉത്തർപ്രദേശിലെ കാൺപുർ സ്വദേശിയായ മുഹമ്മദ് ഡാനിഷിനെയാണ് അമൃത്‌സർ വിമാനത്താവളത്തിൽ പിടികൂടിയത്.
ശനിയാഴ്ച വൈകിട്ട് 6.15ന് ലക്നൗവിൽനിന്നു ശ്രീനഗറിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രയ്‌ക്കിടെ എയർ ഹോസ്റ്റസുമായി തർക്കത്തിൽ ഏർപ്പെട്ട‌ ഡാനിഷ്, പിന്നാലെ ലൈംഗികചുവയോടെ സംസാരിക്കുകയായിരുന്നു.

അസഹനീയമായതോടെ എയർ ഹോസ്റ്റസ്, അധികൃതരെ വിവരമറിയിച്ചു. വിമാനം ഇടയ്ക്ക് അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ്ജി രാജ്യന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഡാനിഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles

Latest Articles