ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തെ തള്ളി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദില്ലി മുഖ്യമന്ത്രി ഉന്നയിക്കുന്നത് തികച്ചും അസംബന്ധമായ ആരോപണമാണെന്ന്ന വ്യക്തമാക്കിയ രാജ്‌നാഥ് സിങ് നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുന്നതിൽ ബിജെപിയിലോ എൻഡിഎയിലോ സംശയമില്ലെന്നും ലോകസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയും മുന്നണിയും മികച്ച വിജയം തന്നെ കൈവരിക്കുമെന്നും പറഞ്ഞു.
75 വയസായാല്‍ നരേന്ദ്ര മോദി വിരമിക്കുമെന്നും പകരം അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നുമായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണം. ആരോപണത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷായും രംഗത്ത് വന്നിരുന്നു.

